ബംഗ്‌ളാദേശില്‍ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് തായ്‌ലാന്‍ഡിനെ നേരിടും

ബംഗ്‌ളാദേശില്‍ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് തായ്‌ലാന്‍ഡിനെ നേരിടും. പ്രാഥമിക ലീഗിലെ ആറുമത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടന്നത്.
ലീഗിലെ അവസാന മത്സരത്തില്‍ ഇന്ത്യയോട് ദാരുണമായി പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായാണ് തായ്ലാന്‍ഡിന് സെമിയില്‍ ഇടം നേടിയത്.
കഴിഞ്ഞ ദിവസം തായ്ലന്‍ഡിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചിരുന്നത്. ആദ്യം ബാറ്റുചെയ്ത തായ്ലാന്‍ഡിനെ 15.1ഓവറില്‍ വെറും 37 റണ്‍സിന് ആള്‍ഔട്ടാക്കിയ ഇന്ത്യ 84 പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗര്‍,സ്മൃതി മന്ഥാന,രാജേശ്വരി ഗെയ്ക്ക്വാദ്,സ്‌നേഹ് റാണ,ഷെഫാലി വെര്‍മ്മ,ജെമീമ റോഡ്രിഗസ്,ദീപ്തി ശര്‍മ്മ,മേഘ്‌ന തുടങ്ങിയ താരങ്ങളുടെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. നേരത്തേ ലീഗില്‍ പാകിസ്ഥാന്‍,യു.എ.ഇ,മലേഷ്യ എന്നീ ടീമുകളെ തായ്ലാന്‍ഡ് അട്ടിമറിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























