ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലേക്ക്... 74 റണ്‍സിനാണ് സെമിയില്‍ തായ്ലന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്

ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചു. 74 റണ്‍സിനാണ് സെമിയില്‍ തായ്ലന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.
സ്‌കോര്‍ ഇന്ത്യ 148/6(20) തായ്ലന്‍ഡ് 74/9(20) ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച തായ് പടയെ തുടക്കം ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആക്രമിച്ചു.
പത്തോവറില്‍ 73 റണ്‍സ് നേടിയ ഇന്ത്യയുടെ സ്‌കോറിംഗ് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതിനാല്‍ അവസാന പത്ത് ഓവറില്‍ മെല്ലെയാണ് നീങ്ങിയത്.
ശഫാലി വര്‍മ 28 പന്തില്‍ 42 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 30 പന്തില്‍ 36 റണ്‍സും നേടി. തായ് പടയ്ക്കായി സൊര്‍ന്നാരിന്‍ ടിപ്പോക് നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.
"
https://www.facebook.com/Malayalivartha

























