വീണ്ടും ദുരന്തമായി പന്ത് സെലക്ടര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയുടെ മിന്നും താരങ്ങള്‍ വിട്ടു നിന്ന മത്സരത്തില്‍ പന്തിനും ടീമിനും തോല്‍വി. സൂര്യകുമാറും, രോഹിത്തും കോഹ്ലിയും വിശ്രമിച്ചപ്പോള്‍. പന്തിന്റെയും രാഹുലിന്റെയും പ്രതീക്ഷയിലാണ് ഇന്ത്യ സന്നാഹ മത്സരത്തിനിറങ്ങിയത്. എന്നാല്‍ രാഹുല്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും. ലോക പരാജയമാണ് താനെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് ഋഷഭ് പന്ത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. 36 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 41 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത നിക്ക് ഹോബ്‌സണും 38 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടിയ ഡാഴ്‌സി ഷോര്‍ട്ടുമാണ് ഓസീസിനായി തിളങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി. 169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ.എല്‍.രാഹുല്‍ മാത്രമാണ് തിളങ്ങിയത്. താരം 55 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 74 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. 17 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് സെക്കന്‍ഡ് ടോപ്‌സ്‌കോറര്‍.
ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഋഷഭ് പന്ത് (9), ദീപക് ഹൂഡ (6), അക്ഷര്‍ പട്ടേല്‍ (2), ഹര്‍ഷല്‍ പട്ടേല്‍ (2), അശ്വിന്‍ (2), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവര്‍ പരാജയമായി. തുടര്‍ച്ചായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഋഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണ് നല്‍കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കായി ഹമീഷ് മക്കെന്‍സി, ലാന്‍സ് മോറിസ്, മാത്യു കെല്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആന്‍ഡ്രു ടൈ, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
അതേസമയം മറുഭാഗത്ത് ഏഷ്യാ കപ്പില്‍ വനിതകള്‍ തകര്‍ത്താടുകയാണ്. തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്തി ശര്‍മ്മയും രണ്ട് പേരെ പുറത്താക്കി രാജേശ്വരി ഗെയ്ക്‌വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്‌നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്‌ലന്‍ഡിനെ തോല്‍പിച്ചത്.
മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ക്കൂടി തായ്‌ലന്‍ഡിന് കനത്ത പ്രഹരം തുടക്കത്തിലെ ഏല്‍പിക്കുകയായിരുന്നു ദീപ്തി ശര്‍മ്മ. കഴിഞ്ഞ മത്സരത്തിലെ തനിയാവര്‍ത്തനം പോലെ ദീപ്തിയുടെ പന്തുകള്‍ തായ്‌ലന്‍ഡ് മുന്‍നിരയെ വരിഞ്ഞുമുറുക്കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് പിഴുതെറിയല്‍ തുടങ്ങിയ ദീപ്തി 6.1 ഓവറില്‍ 183 എന്ന ദുരന്തത്തിലേക്ക് തായ്‌ലന്‍ഡിനെ തള്ളിവിട്ടു. നാല് ഓവര്‍ പന്തെറിഞ്ഞ ദീപ്തി ശര്‍മ്മ ഒരു മെയ്ഡനടക്കം വെറും 7 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി. പിന്നാലെ രാജേശ്വരി ഗെയ്ക്‌വാദും പന്തുകൊണ്ട് മായാജാലം കാട്ടി.
https://www.facebook.com/Malayalivartha

























