സഞ്ജു കളിക്കളത്തില്‍ തന്നെ വട്ടം കറക്കിയ കഥ പറഞ്ഞ് കീവിസ് താരം സഞ്ജുവിനോടാ കളി..

പക്കാ മലയാളി.. എന്നാല്‍ തമിഴ്‌നാട്ടില്‍ ചെന്നാല്‍ തമിഴന്‍, തെലുങ്ക് നാട്ടില്‍ ചെന്നാല്‍ പക്കാ തെലുങ്കന്‍, ദുല്‍ക്കര്‍ സല്‍മാനെക്കുറിച്ച് മറ്റു ഇന്‍ഡസ്ട്രിയിലെ ഡയറക്ടര്‍മാര്‍ പറഞ്ഞതാണിത്. അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റില്‍ അത് ചേരുന്നത് നമ്മുടെ അഭിമാനമായ സഞ്ജു സാംസനാണ്. താരം നിഷ്പ്രയാസം തമിഴും ഹിന്ദിയും കൈകാര്യം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. താരത്തിന്റെ ഈ കഴിവ് കളിക്കളത്തിലും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് കീവിസ് താരം.
ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ചു പ്രതികരിക്കവെയാണ് ന്യൂസീലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധി. സഞ്ജുവിന്റെ കളിക്കളത്തിലെ തന്ത്രത്തെക്കുറിച്ച് വാചാലനായത്. നമുക്കറിയാവുന്നതുപോലെ ഇന്ത്യയില്‍ ജനിച്ച് മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുന്ന കുറച്ചു താരങ്ങളുണ്ട് ലോക ക്രിക്കറ്റില്‍. അത്തരത്തിലൊരാളാണ് പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ഇഷ് സോധി. ഈ കീവിസ് താരം നാലാം വയസ്സിലാണ് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്കു പോകുന്നത്. ഇന്ത്യന്‍ വംശജരായ താരങ്ങള്‍ കളത്തിലുള്ളപ്പോള്‍ ടീം ഇന്ത്യ തന്ത്രങ്ങള്‍ എങ്ങനെയാണു കൈമാറുന്നതെന്നും അതില്‍ സഞ്ജു കാട്ടിയ മികവും എടുത്ത് പറയുകയായിരുന്നു താരം. ഹിന്ദി എനിക്ക് മനസ്സിലാകുന്നുണ്ടെന്ന് അറിഞ്ഞ സഞ്ജു താന്‍ ഗ്രൗണ്ടിലുള്ളപ്പോള്‍ തന്ത്രപരമായി ഒരിക്കല്‍ തമിഴ് ഭാഷ സംസാരിച്ചതായാണ് സോധി വെളിപ്പെടുത്തിയത്.
സോധിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...
''ഒരിക്കല്‍ സഞ്ജു സാംസണ്‍ കുറച്ചു തമിഴ് സംസാരിച്ചു, ഇതോടെ ഞാന്‍ കുറച്ച് ആശയക്കുഴപ്പത്തിലായി. ഇവര്‍ പറയുന്നത് എനിക്കു മനസ്സിലാകുമെന്നതിനാല്‍ ഞാന്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍ അവിടെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല' എന്നായിരുന്നു സോധി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞത്. ''ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ എന്താണു പറയുന്നതെന്ന് എനിക്കു മനസ്സിലാകുമായിരുന്നു. ഞാന്‍ ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ തുടങ്ങിയ സമയത്ത്, ഇന്ത്യയ്‌ക്കെതിരെ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവരുടെ ഭാഷ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എനിക്കു പഞ്ചാബി സംസാരിക്കാന്‍ സാധിക്കും. അതുപോലെ തന്നെ ഹിന്ദി കേട്ടാല്‍ മനസ്സിലാകുകയും ചെയ്യും.''
ഇതുപോലെ പലരും പല ഭാഷകള്‍ സംസാരിക്കാറുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കും. മറാഠിയും ഗുജറാത്തിയും എന്നെ ആശയക്കുഴപ്പത്തിലാക്കും.'എന്നും ഇഷ് സോധി വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജുവും ഇഷ് സോധിയും ഒരുമിച്ചു കളിച്ചിട്ടുണ്ട്.
കളിക്കളത്തില്‍ സ്വന്തം തന്ത്രങ്ങള്‍ കൃത്യമായി നടപ്പിലാക്കുക എന്നതുപോലെ പ്രധാനമാണ് എതിര്‍ ടീമിന്റെ സ്ട്രാറ്റജികള്‍ മനസിലാക്കുക എന്നതും. എതിര്‍ ടീം അംഗങ്ങള്‍ ആശയവിനിമയം നടത്തുന്നത് തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ഹിന്ദിയില്‍ സംസാരിച്ചാണ് ഇന്ത്യന്‍ ടീം ഇതിനെ മറികടക്കുന്നത്. എങ്ങനെ ബൗള്‍ ചെയ്യണമെന്നതും ഏത് രീതിയില്‍ ഫീല്‍ഡ് പ്ലേസ് ചെയ്യണമെന്ന ചര്‍ച്ചകളെല്ലാം തന്നെ ഇന്ത്യന്‍ ടീം ഹിന്ദിയിലാണ് നടത്താറുള്ളത്.
എന്നാല്‍ ഈ ഹിന്ദിയെ മറികടക്കാന്‍ മറ്റ് ടീമുകള്‍ കാര്യമായ ഹിന്ദി വാക്കുകളെല്ലാം തന്നെ പഠിച്ചുവെക്കാറുമുണ്ട്. വിദേശ ടീമിലെ ഇന്ത്യന്‍ വംശജരായ താരങ്ങളുണ്ടെങ്കില്‍ ഇത് കുറച്ചുകൂടി എളുപ്പമാവുകയും ചെയ്യും. ഈ തന്ത്രം പയറ്റാനെത്തിയ ഇഷ് സോധി സഞ്ജുവിന് മുന്നില്‍ പരജയപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ ഒരു ടെസ്റ്റ് ക്രിക്കറ്റിനിടെ ദിനേശ് കാര്‍ത്തികും അശ്വിനും ചേര്‍ന്ന് ഇംഗ്ലീഷ് താരങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇരുവരും തമിഴ്‌നാട്ടുകാരാണ്. മറ്റൊരു തമിഴ്‌നാട്ടുകാരനായ മുരളി വിജയും ഇവര്‍ക്കൊപ്പം കൂടിയിരുന്നു. തമിഴ് കേട്ട് ഇംഗ്ലീഷ് താരങ്ങളുടെ കിളി പറന്നു പോയെന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അര്‍ത്ഥം മനസിലാകാതെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുഴഞ്ഞു പോയി.
പോരാത്തതിന് അശ്വിന്റെ നിക്ക് നെയിമായ ആഷ്‌ലി എന്നു വിളിച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് സംസാരിച്ചത്. അങ്കയേ പോട് പാക്കലാം എന്ന പണ്ണറേ മാമാ, ഡേയ് ഡേയ് വേറെ മാതിരി പോട്, എന്നൊക്കെ കാര്‍ത്തിക് വിളിച്ചു പറയുന്നത് അനുസരിച്ച് അശ്വിനും പന്തെറിയുകയും ചെയ്തു. ഇവരുടേയും ഈ തമിഴ് സംസാരം കളിയിലും ഗുണമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha

























