ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റില്‍ കിരീട പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റില്‍ കിരീട പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. ബംഗ്ലാദേശിലെ സില്‍ഹെട്ട് രാജ്യാന്തര സ്റ്റേഡിയത്തില്‍ പകല്‍ ഒന്നിനാണ് കളി.ഇന്ത്യ എട്ടാംതവണയാണ് ഫൈനല്‍ കളിക്കുന്നത്.
ആറുവട്ടം ജേതാക്കളായി. കഴിഞ്ഞ പതിപ്പില്‍ ബംഗ്ലാദേശിനോട് തോറ്റു. 2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതുമുതല്‍ ഫൈനല്‍ കളിക്കുന്നു. ലങ്കയുടേത് അഞ്ചാം ഫൈനലാണ്. സെമിയില്‍ ഇന്ത്യ തായ്ലന്‍ഡിനെ തകര്‍ത്തു. ലങ്ക പാകിസ്ഥാനെ ഒറ്റ റണ്ണിനാണ് കീഴടക്കിയത്.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനാണ് മുന്‍തൂക്കം. ഏഴ് കളിയില്‍ 215 റണ്ണുമായി ജമീമ റോഡ്രിഗസ് ഒന്നാമതുണ്ട്. ഓപ്പണര്‍ ഷഫാലി വര്‍മ 161 റണ്‍ നേടി മൂന്നാമതാണ്.
13 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബൗളര്‍മാരില്‍ മുന്നില്‍. ചമരി അതപത്തത്തുവാണ് ലങ്കന്‍ ക്യാപ്റ്റന്‍.
"
https://www.facebook.com/Malayalivartha

























