ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ബ്രൂട്ടലായ ജയം ഡഗ്ഗ് ഔട്ടിലിരുന്ന് കരഞ്ഞ് വിളിച്ച് ലങ്കന്‍ താരങ്ങള്‍

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ബ്രൂട്ടലായ ഫൈനല്‍ വിജയം ഇന്ത്യന്‍ വനിതകളുടേത്. പുരുഷന്മാര്‍ തോറ്റിടത്ത് വനിതകള്‍ വിജയിച്ചു കാണിച്ചുകൊടുത്തു. വെറും 65 റണ്‍സില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട ശേഷം പതിനൊന്ന് ഓവറുകള്‍ ബാക്കി വച്ച് എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയ്ക്ക് വിജയം. ഇന്ത്യ തന്നെയായിരുന്നു ഫേവറേറ്റുകള്‍. എങ്കിലും ഇതുപോലൊരു കൂട്ടക്കുരുതി ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ തന്നെ ആയുധം വച്ച് കീഴടങ്ങിയ ലങ്കന്‍ താരങ്ങള്‍ ഡഗ്ഗ് ഔട്ടിലിരുന്ന് കരയുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ ആരാധകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. കഴിഞ്ഞ ദിവസം സെമി ഫൈനല്‍ വിജയത്തിന് ശേഷം ശ്രീലങ്കന്‍ ടീം ഗ്രൗണ്ടില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയിലെ മുഖങ്ങളും ഇപ്പോഴത്തെ മുഖങ്ങളും തമ്മിലുള്ള അന്തരം ഇന്ത്യന്‍ പുലിക്കുട്ടികള്‍ നടത്തിയ മാരക പ്രകടനത്തില്‍ നിന്നുണ്ടായതാണ്.
ലോകകപ്പിന് മുമ്പ് തങ്ങളുടെ കരുത്തും വീക്ക്‌നെസുമൊക്കെ മനസിലാക്കാനുള്ള ട്രയല്‍ റണ്‍ ആയിരുന്നു ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ടു പോയ കപ്പ് തിരികെ പിടിച്ച് ആധിപത്യം തുടര്‍ന്ന ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്താകുകയാണ് ഈ കപ്പ്. ടോസ് നേടി ബാറ്റിംഗിനെത്തി ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഷെഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്മൃതി മന്ഥാന (25 പന്തില്‍ പുറത്താവാതെ 51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. ഹര്‍മന്‍പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു. ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റെടുത്തു. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്.
ഇന്നിംഗ്‌സിലാകെ അഞ്ച് ബൗണ്ടറികള്‍ മാത്രമാണ് ലങ്കന്‍ താരങ്ങള്‍ക്ക് നേടാന്‍ സാധിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ അഞ്ചിന് 16 എന്ന നിലയിലായിരുന്നു ലങ്ക. ഓപ്പണര്‍മാരായ ചമാരി അത്തപ്പത്തു (6), അനുഷ്‌ക സഞ്ജീവനി (2) എന്നിവര്‍ റണ്ണൗട്ടായി. ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1) എന്നിവരാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ നിലക്ഷ ഡിസില്‍വ (6) മടങ്ങിയതോടെ ആറിന് 18 എന്ന നിലയിലായി ലങ്ക. രണസിംഗെ, മല്‍ഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവര്‍ മടങ്ങിയതോടെ ഏഴിന് 43 എന്ന നിലയിലായി ലങ്ക. പിന്നീട് രണവീര നടത്തിയ പോരാട്ടാണ് സ്‌കോര്‍ 50 കടത്തിയത്. രണ്ട് സിക്‌സ് അവരുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അച്ചിനി കുലസൂരിയ (6) രണവീരയ്‌ക്കൊപ്പം പുരത്താവാതെ നിന്നു.
നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തായ്‌ലന്‍ഡിനെതിരെ സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത ടീമിലെത്തി. ശ്രീലങ്കന്‍ ടീം മാറ്റമൊന്നും വരുത്തിയിട്ടില്ല. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക ഒരു ത്രില്ലറില്‍ പാകിസ്ഥാനെ മറികടന്നു.
ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമതല, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ്, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.
ശ്രീലങ്ക: ചമാരി അത്തപത്തു, അനുഷ്‌ക സഞ്ജീവനി, ഹര്‍ഷിത മാധവി, നിലക്ഷി ഡിസില്‍വ, ഹസിനി പെരേര, ഒഷാഡി രണസിംഗെ, കവിഷ ദില്‍ഹാരി, മല്‍ഷ ഷെഹാനി, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂരിയ.
16 ക്യാപ്റ്റന്മാരും ഒത്തുകൂടി ബാബറിന്റെ പിറന്നാല്‍ ആഘോഷിച്ചു; ചിരിച്ചുരസിച്ച് രോഹിത് ശര്‍മയും വീഡിയോ
തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്തി ശര്‍മ്മയും രണ്ട് പേരെ പുറത്താക്കി രാജേശ്വരി ഗെയ്ക്വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്‌നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്‌ലന്‍ഡിനെ തോല്‍പിച്ചത്.
https://www.facebook.com/Malayalivartha

























