സഞ്ജു എത്തി വെടിക്കെട്ട് തുടങ്ങി പക്ഷേ.. കേരളത്തിന് തോല്‍വി..

വിജയത്തിന്റെ വക്കുവരെ എത്തിയെങ്കിലും കേരളത്തിന്റെ പോരാളികള്‍ക്ക് ലക്ഷ്യത്തിന് അരികെ പിഴച്ചു. ഫലം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് സീസണിലെ ആദ്യ തോല്‍വി. കരുത്തരായ സര്‍വീസസ് 12 റണ്‍സിനാണ് കേരളത്തെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സര്‍വീസസ് നിശ്ചിത 20 ഓവറില്‍ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ്. കേരളത്തിന്റെ മറുപടി 19.4 ഓവറില്‍ 136 റണ്‍സില്‍ അവസാനിച്ചു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്.
35 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 36 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 26 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്തെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
10–ാം ഓവറിലെ നാലാം പന്തില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും 37 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 52 റണ്‍സാണ്. ഈ ഘട്ടത്തില്‍ കേരളം വിജയം സ്വപ്നം കണ്ടെങ്കിലും, സച്ചിനും സഞ്ജുവും വെറും നാലു പന്തുകളുടെ ഇടവേളയില്‍ പുറത്തായത് തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തില്‍ വിജയശില്‍പിയായ അബ്ദുല്‍ ബാസിത് 10 പന്തില്‍ മൂന്നു സിക്‌സറുകള്‍ സഹിതം 19 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മനു കൃഷ്ണന്‍, ബേസില്‍ തമ്പി എന്നിവരും അവസാന ഘട്ടത്തില്‍ ഓരോ സിക്‌സര്‍ നേടി പ്രതീക്ഷ പകര്‍ന്നു. കേരള നിരയില്‍ രോഹന്‍ എസ്.കുന്നുമ്മല്‍ (16 പന്തില്‍ 11), വിഷ്ണു വിനോദ് (ആറു പന്തില്‍ എട്ട്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (16 പന്തില്‍ 16), കൃഷ്ണ പ്രസാദ് (0), സിജോമോന്‍ ജോസഫ് (0) എന്നിവര്‍ നിരാശപ്പെടുത്തി. കെ.എം.ആസിഫ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
സര്‍വീസസിനായി നിതിന്‍ യാദവ് 2.4 ഓവറില്‍ 12 റണ്‍സ് വഴങ്ങിയും അര്‍ജുന്‍ ശര്‍മ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. പുല്‍കിത് നരാങ് രണ്ടു വിക്കറ്റെടുത്തു.
ന്മ ബോളിങ്ങില്‍ 'പിടിച്ച്' കേരളം
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സര്‍വീസസ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സെടുത്തത്. അരങ്ങറ്റ മത്സരത്തില്‍ നാലു വിക്കറ്റുമായി കരുത്തുകാട്ടിയ വൈശാഖ് ചന്ദ്രന്‍, സര്‍വീസസിനെതിരെ മൂന്നു വിക്കറ്റുമായി ഒരിക്കല്‍ക്കൂടി തിളങ്ങി. 35 പന്തില്‍ 39 റണ്‍സെടുത്ത ഓപ്പണര്‍ അന്‍ഷുല്‍ ഗുപ്തയാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് മികച്ച അടിത്തറയിട്ടതിനു ശേഷമാണ് കേരള ബോളര്‍മാര്‍ സര്‍വീസസിനെ പിടിച്ചുകെട്ടിയത്. അന്‍ഷുല്‍ ഗുപ്ത 35 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതമാണ് 39 റണ്‍സെടുത്തത്. മറ്റൊരു ഓപ്പണര്‍ രവി ചൗഹാന്‍ 27 പന്തില്‍ മൂന്നു ഫോറുകളോടെ 22 റണ്‍സെടുത്തു.
രാഹുല്‍ സിങ് (13 പന്തില്‍ 12), പി രെഘാഡെ (11 പന്തില്‍ 17), അമിത് പച്ചാര (മൂന്നു പന്തില്‍ ആറ്), ദേവേന്ദര്‍ ലോഛാബ് (15 പന്തില്‍ 17), പുല്‍കിത് നരാങ് (0), വികാസ് ഹാത്‌വാല (10 പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അര്‍ജന്‍ ശര്‍മ അഞ്ച് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. കെ.എം. ആസിഫ് നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
https://www.facebook.com/Malayalivartha























