Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആതിഥേയരായ ഓസ്ട്രേലിയ ടി20 ലോകകപ്പിന്‍റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആ തീരുമാനം പുറത്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഡേവിഡ് വാര്‍ണര്‍

14 NOVEMBER 2022 12:30 PM IST
മലയാളി വാര്‍ത്ത

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് തന്‍റെ അവസാന വര്‍ഷമായിരിക്കുമെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ആതിഥേയരായ ഓസ്ട്രേലിയ ടി20 ലോകകപ്പിന്‍റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെസ്റ്റ് മതിയാക്കാനൊരുങ്ങുകയാണെന്ന് 36കാരനായ വാര്‍ണര്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാവും ഞാന്‍ ആദ്യം വിടപറയുക. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അതുണ്ടാവും. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കുന്നതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതെന്‍റെ അവസാന 12 മാസങ്ങളായിരിക്കുമെന്നാണ് കരുതുന്നത്-ട്രിപ്പിള്‍ എമ്മിന്‍റെ ഡെഡ് സെറ്റ് ലെജെന്‍ഡ്സ് ടോക് ഷോയില്‍ പങ്കെടുത്ത് വാര്‍ണര്‍ വ്യക്തമാക്കി. അതേസമയം, ടി20 ക്രിക്കറ്റിനെ താനിപ്പോഴും സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയ വാര്‍ണര്‍ 2024ലെ ടി20 ലോകകപ്പില്‍ കളിക്കാനുളള ആഗ്രഹം പരസ്യമാക്കുകയും ചെയ്യുകയുണ്ടായി.

കൂടാതെ ടി20 ക്രിക്കറ്റിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ 2024ലെ ലോകകപ്പില്‍ ഓസ്ട്രേലിയക്കായി കളിക്കാന്‍ ഞാന്‍ ശ്രമിക്കും. ടി20 ക്രിക്കറ്റില്‍ എന്‍റെ കാലം കഴിഞ്ഞുവെന്ന് പറയുന്നവരോട് എനിക്കൊന്നെ പറയാനുള്ളു. നമുക്ക് കാണാം. ക്രിക്കറ്റില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കണമെന്നാണ് എന്‍റെ ആഗ്രഹം. ബിഗ് ബാഷില്‍ സിഡ്നി തണ്ടേഴ്സിനായി കളിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എന്‍റെ അറിവുകള്‍ ജേസണ്‍ സാംഗയെ പോലുള്ള മറ്റ് കളിക്കാര്‍ക്ക് ഞാന്‍ പകര്‍ന്നു നല്‍കാറുണ്ട്. അതുപോലെ യുവതലമുറ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ട ഉപദേശം നല്‍കാന്‍ താന്‍ തയാറാണെന്നും വാര്‍ണര്‍ കൂട്ടിച്ചേർത്തു.

അതേസമയം ഓസ്ട്രേലിയക്കായി 96 ടെസ്റ്റുകളില്‍ കളിച്ച വാര്‍ണര്‍ 46.53 ശരാശരിയില്‍ 7817 റണ്‍സ് നേടിയിട്ടുമുണ്ട്. 24 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും നാലു വിക്കറ്റുകളും ടെസ്റ്റില്‍ വാര്‍ണര്‍ നേടിയിട്ടുണ്ട്. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ണറെ ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കിയ ഓസ്ട്രേലിയയുടെ നായകനാവുന്നതില്‍ നിന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (14 minutes ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (28 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (45 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (58 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (1 hour ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (2 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

Malayali Vartha Recommends