ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റ് ജയവുമായി മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി ന്യൂസിലന്‍ഡ്
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റ് ജയവുമായി മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി ന്യൂസിലന്‍ഡ്. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 32 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു.
തുടക്കത്തിലെ തകര്‍ച്ചക്കുശേഷം 86 റണ്‍സെടുത്ത വില്‍ യംഗും 44 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സും ചേര്‍ന്നാണ് കിവീസ് ജയം കൈവരിച്ചത്. സ്കോര്‍ ശ്രീലങ്ക 41.3 ഓവറില്‍ 157ന് ഓള് ഔട്ട്, ന്യൂസിലന്‍ഡ് 32.5 ഓവറില്‍ 159/4. ആദ്യ മത്സരം ന്യൂസിലന്‍ഡ് 198 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.
ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 21-3ലേക്കും 59-4ലേക്കും വീണശേഷമാണ് കിവീസ് ജയം അടിച്ചെടുത്തത്. ആദ്യ രണ്ടോവറില്‍ തന്നെ ഓപ്പണര്‍മാരായ ചാഡ് ബോവസും(1), ടോം ബ്ലണ്ടലും(4) മടങ്ങി. പിന്നാലെ ഡാരില്‍ മിച്ചലും(6), ടോം ലാഥവും(8) വീണതോടെ കിവീസ് തോല്‍വി മുന്നില്‍ കണ്ടെങ്കിലും യംഗും നിക്കോള്‍സും ചേര്‍ന്ന് പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 100 റണ്‍സടിച്ച് ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha