റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ.് ആദ്യ മത്സരത്തില്‍ തോല്‍വിയെന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സ്.
മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലസിസും ചേര്‍ന്ന് 141 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
43 പന്തില്‍ 73 റണ്‍സ് നേടിയാണ് ഫാഫ് പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിരാട് കോഹ്‌ലിയും ഗ്ലെന്‍ മാക്സ്വെല്ലും പുറത്താകാതെ നിന്നു. 49 പന്തില്‍ 82 റണ്‍സാണ് കോഹ്‌ലിയുടെ സംഭാവന. മാക്സ്വെല്‍ മൂന്ന് പന്തില്‍ 11 റണ്‍സ് അടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് കൂട്ടത്തകര്‍ച്ചയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ അര്‍ധസെഞ്ചുറിയാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
" f
https://www.facebook.com/Malayalivartha

























