ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് രാജസ്ഥാന് രണ്ടാം വിജയം...

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് രാജസ്ഥാന് രണ്ടാം വിജയം. 57 റണ്‍സിനാണു രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 65 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിച്ച മുന്ന് മത്സരങ്ങളിലും തോറ്റ ഡല്‍ഹി ഒന്‍പതാം സ്ഥാനത്താണ്.ആദ്യ ഓവറില്‍ തന്നെ ഡല്‍ഹിക്ക് കനത്ത പ്രഹരമാണ് രാജസ്ഥാന്‍ നല്‍കിയത്.
പൃഥ്വി ഷായെയും മനീഷ് പാണ്ഡെയെയും പുറത്താക്കി 12 പന്തില്‍ 14 റണ്‍സെടുത്ത് റിലീ റൂസോ പുറത്തായി. ഡല്‍ഹി ബാറ്റിങ് തിരയില്‍ തിളങ്ങിയ മറ്റൊരു താരം ലളിത് യാദവാണ് . 24 പന്തുകളില്‍ നിന്നു താരം 38 റണ്‍സെടുത്തു. അക്സര്‍ പട്ടേലും (രണ്ട്), റോവ്മന്‍ പവലും (രണ്ട്) പുറത്തായതോടെ ഡല്‍ഹി കൂടുതല്‍ പ്രതിരോധത്തിലായി.
ചെഹലിന്റെ പന്തില്‍ ഹെറ്റ്മിയര്‍ ക്യാച്ചെടുത്താണ് യുവതാരം അഭിഷേക് പോറലിനെ മടക്കിയത്. ഒന്‍പതു പന്തുകളില്‍ ഏഴു റണ്‍സാണു താരത്തിന്റെ സമ്പാദ്യം. 19ാം ഓവര്‍ വരെ പൊരുതിയ ശേഷമാണ് ഡല്‍ഹി ക്യാപ്റ്റന്‍ മടങ്ങിയത്.
"
https://www.facebook.com/Malayalivartha


























