ശുഭ്മാൻ ഗില്ലിന്റെ മികവിൽ ആറ് വിക്കറ്റിന് ജയം... ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയ വഴിയില്‍ തിരിച്ചെത്തി..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയ വഴിയില്‍ തിരിച്ചെത്തി. അവേശം അവസാന പന്തു വരെ നിന്ന പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ടൈറ്റന്‍സ് ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. നാല് കളികളില്‍ ഗുജറാത്തിന്റെ മൂന്നാം ജയവും പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്.
ശുഭ്മാന്‍ ഗില്ലിന്റെ പോരാട്ടമാണ് ഗുജറാത്ത് ജയത്തിന്റെ ആണിക്കല്ല്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്താണ് ടൈറ്റന്‍സ് വിജയം തൊട്ടത്.
സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി പൊരുതിയ ശുഭ്മാന്‍ ഗില്ലിനെ ഈ ഓവറില്‍ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാടിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.49 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തു.
19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.സായ് സുദര്‍ശന്‍ (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടു നയിച്ചു.
മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ നിന്നു. മില്ലര്‍ക്കൊപ്പം രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും തേവാടിയയും പുറത്താകാതെ നിന്നു. പഞ്ചാബിനായി ഹര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്.
"
https://www.facebook.com/Malayalivartha


























