'പിച്ച് ഉണക്കാൻ 10 രൂപയുടെ സ്‌പോഞ്ച്, പെയിന്‍റ് പാട്ട, ഹെയർ ഡ്രയർ'; നാണക്കേടായി മോദി സ്റ്റേഡിയം; മഴ പെയ്താൽ പിച്ച് മൂടാനും വെള്ളം ഉണക്കാനും ഉപയോഗിക്കുന്ന ഹോവർ കവർ പോലെയുള്ള അത്യാധുനിക സാമഗ്രികളൊന്നും ബി.സി.സി.ഐയുടെ പക്കലില്ലെന്നാണ് വ്യക്തമാകുന്നത്.... വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന്റെ ഈ അവസ്ഥ ദയനീയം
ഞായറാഴ്ച മഴ തടസപ്പെടുത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ചയിലേക്ക് ഫൈനൽ മത്സരം നീട്ടിവയ്ക്കുന്നത്. എന്നാൽ, ഇന്നലത്തെ മത്സരത്തിലും വില്ലനായി മഴയെത്തി. 214 എന്ന ഗുജറാത്ത് ഉയർത്തിയ ടോട്ടൽ പിന്തുടർന്ന് ചെന്നൈ ബാറ്റിങ് ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ കളി തടസപ്പെടുത്തി വീണ്ടും മഴയെത്തുകയായിരുന്നു. അരമണിക്കൂറോളം പെയ്ത മഴ തോർന്നെങ്കിലും മത്സരം ആരംഭിക്കാൻ പിന്നെയും ഒരു മണക്കൂറോളമെടുത്തു.
ഗ്രൗണ്ടിലെ വെള്ളം നീക്കം ചെയ്യാൻ വേണ്ട ആധുനിക യന്ത്രസാമഗ്രികളുടെ അപര്യാപ്തത കാരണമാണ് കളി ഇത്രയും വൈകിയത്. സ്‌പോഞ്ച് ഉപയോഗിച്ചായിരുന്നു പിച്ചിലെ വെള്ളം ഗ്രൗണ്ട് സ്റ്റാഫ് മുക്കിയെടുക്കാൻ നോക്കിയത്. അതിലേറെ വിചിത്രകരമെന്നോണം പഴയ പെയിന്റ് പാട്ടകളിലായിരുന്നു വെള്ളം മുക്കിയെടുത്തത്. ഇതിനുശേഷവും പിച്ച് ഉണങ്ങാൻ സമയമെടുത്തതോടെ മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡ്രയർ വരെ ഇറക്കി ഗ്രൗണ്ട് സ്റ്റാഫ്! മഴ പെയ്താൽ പിച്ച് മൂടാനും വെള്ളം ഉണക്കാനും ഉപയോഗിക്കുന്ന ഹോവർ കവർ പോലെയുള്ള അത്യാധുനിക സാമഗ്രികളൊന്നും ബി.സി.സി.ഐയുടെ പക്കലില്ലെന്നാണ് വ്യക്തമാകുന്നത്. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന്റെ ഈ അവസ്ഥ.
പഴയ മൊട്ടേര സ്റ്റേഡിയം പൊളിച്ചുമാറ്റിയാണ് 800 കോടി രൂപ ചെലവിട്ട് പുതിയ സ്റ്റേഡിയം പുനർനിർമിച്ചത്. 2021ലാണ് നരേന്ദ്ര മോദിയുടെ പേരിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ സ്‌റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടുന്നത്. 1,32,000 കാണികളെ ഒരേ സമയം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് പറയപ്പെടുന്ന ഇവിടെ അത്യാധുനിക ഡ്രെയിനേജ് സംവിധാനങ്ങളുണ്ടെന്നും അവകാശവാദമുണ്ടായിരുന്നു. മഴ പെയ്താൽ 30 മിനിറ്റ് കൊണ്ട് വെള്ളം പൂർണമായും നീക്കം ചെയ്യാവുന്ന ഡ്രെയിനേജ് സംവിധാനമാണ് ഇവിടെയുള്ളതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് ബോർഡ് അവകാശപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha