പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യ... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായ ഓവലില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി... വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ ജൂണ്‍ ഏഴ് മുതല്‍ പതിനൊന്നുവരെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായ ഓവലില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി. ലണ്ടനിലെ അരുണ്ഡേല് സ്റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി ടീം പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഇന്നലെ മുതലാണ് പരിശീലനം ഓവലിലേയ്ക്ക് മാറ്റിയത്.
വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ ജൂണ്‍ ഏഴ് മുതല്‍ പതിനൊന്നുവരെയാണ് നടക്കുക. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടീം പരിശീലനം ആരംഭിച്ച വിവരം പുറത്തുവിട്ടത്.
അതിനിടെ ഓസ്ട്രേലിയയുടെ വലിയ തിരിച്ചടി പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് കളിക്കുന്നില്ല എന്നതാണ്. ഐപിഎല്ലിനിടെ ഉണ്ടായ പരിക്കുകാരണമാണ് ജോഷ് വിട്ടുനില്‍ക്കുന്നത്.
രോഹിത് ആദ്യമായി വിദേശ മണ്ണില്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഡബ്ല്യുടിസിയ്ക്കുണ്ട്. തുടര്‍ച്ചയായ രണ്ടാം ഡബ്ല്യുടിസി ഫൈനല്‍ മത്സരത്തിലൂടെ ഒരു പുതുചരിത്രം സൃഷ്ടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha