ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വനിതാ ടീമിനെ ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കും... വനിതാടീമില്‍ മിന്നുമണിയും....

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വനിതാ ടീമിനെ ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കും... ഗ്യാങ്ഷുവില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
ടി20 ഫോര്‍മാറ്റിലള്ള മത്സരങ്ങള്‍ക്കായുള്ള പുരുഷ- വനിത ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷ ടീമിനെ ഋതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹര്‍മന്‍ പ്രീത് കൗറും നയിക്കും. ഗെയ്വാദിന് പുറമേ യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ആര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രബ്സിമ്രാന്‍ സിങ് എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. യാഷ് താക്കൂര്‍, സായി കിഷോര്‍, വെങ്കടേഷ് അയ്യര്‍ ദീപ ഹൂഡ, സായി സുദര്‍ശന്‍ എന്നിവര്‍ സ്റ്റാന്‍ഡ്‌ബൈ താരങ്ങളാണ്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പുറമേ, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജ്യോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി ശര്‍വാണി, ടിറ്റാസ് സദു, രാജേശ്വരി ഗെയ്ക്വാദ്, മിന്നുമണി, കണിക അഹുജ, ഉമ ഛേത്രി, അനുഷ ബാറെഡ്ഡി എന്നിവരാണ് മറ്റു വനിതാതാരങ്ങള്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഹര്‍ലീന്‍ ഡിയോള്‍, കശ്വീ ഗൗതം, സ്നേഹ് റാണ, ശൈക ഇസഹാഖ്, പൂജ വസ്ത്രകാര്‍ എന്നിവരുമുണ്ട്.
"
https://www.facebook.com/Malayalivartha
























