കായിക ലോകം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് നാളെ കാന്‍ഡി പല്ലേകീല്‍ സ്റ്റേഡിയം വേദിയാവും

കായിക ലോകം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് നാളെ കാന്‍ഡി പല്ലേകീല്‍ സ്റ്റേഡിയം വേദിയാവും.ഏഷ്യ കപ് ഗ്രൂപ് എ മത്സരത്തില്‍ ശനിയാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും.
നീണ്ട ഇടവേളക്കു ശേഷം ഏകദിനത്തില്‍ അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം വരുമ്പോള്‍ പാകിസ്താന്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ്. ഇന്ത്യയാവട്ടെ ഏകദിന ലോകകപ്പിന് വേദിയാവാനുള്ള ഒരുക്കത്തിനിടെ വന്നെത്തിയ ഏഷ്യ കപ്പില്‍ കിരീടം നേടാനുറച്ചാണ് എത്തിട്ടുള്ളത്.
മുള്‍ത്താനില്‍ നടന്ന ആദ്യ കളിയില്‍ ആതിഥേയരായ പാകിസ്താന്‍ നേപ്പാളിനെതിരെ വന്‍ ജയം നേടിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ശനിയാഴ്ചത്തേത് ആദ്യ മത്സരമാണ്.
2019ലാണ് ഇരു ടീമും അവസാനമായി ഏകദിനത്തില്‍ മുഖാമുഖം വന്നത്. അന്ന് മഴ നിയമ പ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
"
https://www.facebook.com/Malayalivartha
























