2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ... ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളി, ഒക്ടോബര്‍ എട്ടിനാണ് മത്സരം

2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം മാര്‍നസ് ലബൂഷെയ്ന്‍ ഇടം നേടിയില്ല.
ഓസ്ട്രേലിയ നേരത്തേ തന്നെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയാണ് ഫൈനല്‍ ടീം ലിസ്റ്റ് പുറത്തുവിട്ടത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളി. ഒക്ടോബര്‍ എട്ടിനാണ് മത്സരം.
18 അംഗ ടീമിലുണ്ടായിരുന്ന ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഘ എന്നിവര്‍ പുറത്തായി.സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലുണ്ട്. അലക്സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ബാറ്റിങ് നിരയില്‍ ഇവര്‍ക്ക് പുറമേ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുമുണ്ട്.
ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ടീമിലിടം നേടി. സ്പെഷ്യലിസ്റ്റ് ബൗളര്‍മാരായി പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, ആഷ്ടണ്‍ ആഗര്‍, ആദം സാംപ, സീന്‍ അബോട്ട് എന്നിവര്‍ അണിനിരക്കും.
"
https://www.facebook.com/Malayalivartha


























