തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു

ഒക്ടോബര്‍ 3ന് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു. 2ന് നടക്കുന്ന ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന്‍, 30 ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ് എന്നീ മത്സരങ്ങളും സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ഗാലറിയുടെ മുകള്‍ത്തട്ടിലെ ടിക്കറ്റിന് 300 രൂപയും താഴെത്തട്ടിലെ ടിക്കറ്റിന് 900 രൂപയുമാണ് നിരക്കുള്ളത്.
"
https://www.facebook.com/Malayalivartha






















