ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ടീം ക്യാംപ് വിട്ട് മലയാളി താരം സഞ്ജു സാംസണ്‍... ഫിറ്റ്‌നസ് വീണ്ടെടുത്ത് കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങി

ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ടീം ക്യാംപ് വിട്ട് മലയാളി താരം സഞ്ജു സാംസണ്‍... ഫിറ്റ്‌നസ് വീണ്ടെടുത്ത് കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങി.
കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നതോടെയാണ് സഞ്ജു സാംസണ്‍ നാട്ടിലേക്കു മടങ്ങിയത്. 17 അംഗ ഏഷ്യാ കപ്പ് സ്‌ക്വാഡിനൊപ്പം റിസര്‍വ് താരമായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. രാഹുലിന്റെ പരുക്കില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതുകൊണ്ടായിരുന്നു ബിസിസിഐയുടെ നീക്കം.
പരിശീലനത്തിനിടയില്‍ വീണ്ടും പരുക്കേറ്റതിനാല്‍ രാഹുല്‍ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു രാഹുലിന്റെ പരിശീലനം. ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങുകയായിരുന്നു.
വിക്കറ്റ് കീപ്പറായി പരിശീലനം ആരംഭിച്ച രാഹുല്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കളിക്കും.ഗ്രൂപ്പ് ഘട്ടത്തിലെ പാക്കിസ്ഥാന്‍, നേപ്പാള്‍ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ രാഹുല്‍ കളിച്ചിരുന്നില്ല.
ഇഷാന്‍ കിഷനായിരുന്നു ഈ കളികളില്‍ ഇന്ത്യയുടെ കീപ്പര്‍. പാക്കിസ്ഥാനെതിരായി തിളങ്ങിയ ഇഷാനെ രാഹുലിന്റെ വരവോടെ ബിസിസിഐ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha
























