ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.... ടീമില്‍ മലയാളി താരം മിന്നുമണിയും

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.... ടീമില്‍ മലയാളി താരം മിന്നുമണിയും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. പതിവ് താരങ്ങള്‍ക്കൊപ്പം വിമന്‍സ് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ടി20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്.
സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീല്‍, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി. ഇതില്‍ ശ്രേയങ്ക ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനങ്ങള്‍ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാന്‍ കാരണമായി മാറി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു അവിടെയും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha