ടി20യില്‍ റെക്കോര്‍ഡിട്ട് മെഗ് ലാന്നിങ്
ഗുജറാത്ത് ജയന്റ്സിനെതിരായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ്. മത്സരത്തില്‍ 55 റണ്‍സെടുത്ത താരം ടി20 ഫോര്‍മാറ്റില്‍ ഒരു നാഴികക്കല്ലും പിന്നിടുകയും ചെയ്തു.
ഏറ്റവും വേഗത്തില്‍ ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് മെഗ് നേടിയത്. ഓസ്ട്രേലിയന്‍ ടീമിലെ സഹ താരം തന്നെയായിരുന്ന, നിലവില്‍ ഗുജറാത്ത് ജയന്റ്സ് ക്യാപ്റ്റനുമായ ബെത് മൂണിയുടെ റെക്കോര്‍ഡാണ് മെഗ് പിന്തള്ളിയത്.
289 ടി20 ഇന്നിങ്സുകളില്‍ നിന്നാണ് മെഗ് 9000 റണ്‍സില്‍ എത്തിയത്. ബെത്ത് മൂണി 299 ഇന്നിങ്സുകള്‍ കളിച്ചാണ് ആദ്യം റെക്കോര്‍ഡിട്ടത്.
https://www.facebook.com/Malayalivartha