ഐപിഎല്‍ ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടു

ബംഗളൂരുവിന് അനായാസ ജയം... ഐപിഎല്‍ ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (33 പന്തില്‍ 65) വിരാട് കോഹ്ലിയും (45 പന്തില്‍ 62) നേടിയ അര്‍ധസെഞ്ചുറികളാണ് ബംഗളൂരുവിന് അനായാസ ജയമൊരുക്കിയത്.
രണ്ട് സിക്സറും നാല് ഫോറുമടിച്ച് കോഹ്ലി പുറത്താകാതെ നിന്നു. ഈ സീസണില്‍ മൂന്നാം തവണയാണ് 50 കടക്കുന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ 100 അര്‍ധസെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. സ്‌കോര്‍: രാജസ്ഥാന്‍ 173/4, ബംഗളൂരു 175/1 (17.3).
ഓപ്പണര്‍മാരായ കോഹ്ലിയും സാള്‍ട്ടും അനായാസമാണ് ബാറ്റേന്തിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 92 റണ്ണടിച്ചു. ഇംഗ്ലീഷ് ബാറ്ററായ സാള്‍ട്ട് ആറ് സിക്സറും അഞ്ച് ഫോറും പറത്തിയാണ് മടങ്ങിയത്. സീസണില്‍ മങ്ങി നിന്നിരുന്ന ദേവ്ദത്ത് പടിക്കല്‍ ഫോം വീണ്ടെടുത്തതാണ് സവിശേഷത.
കോഹ്ലിക്കൊപ്പം മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. 28 പന്തില്‍ 40 റണ്ണടിച്ചപ്പോള്‍ അഞ്ച് ഫോറും ഒരു സിക്സറുമുണ്ടായിരുന്നു. കോഹ്ലിയും പടിക്കലും പുറത്താവാതെ 83 റണ്ണെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ഇന്നിങ്‌സാണ് രക്ഷയായത്.
47 പന്തില്‍ 75 റണ്ണെടുത്ത യുവതാരം പത്ത് ഫോറും രണ്ട് സിക്സറും കണ്ടെത്തി. ക്യാപ്റ്റന്‍ സഞ്ജു സംസണ്‍ തിളങ്ങിയില്ല. 19 പന്തില്‍ 15 റണ്ണെടുത്ത സഞ്ജു ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച് പുറത്തായി.
https://www.facebook.com/Malayalivartha