സണ്‍റൈസേഴ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യന്‍സ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തി 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ മറികടന്നതോടെ നെറ്റ് റണ്‍റേറ്റ്(+0.673) ഗണ്യമായി മെച്ചപ്പെടുത്തിയ മുംബൈ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളെ മറികടന്ന് ആറാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു.
ഒമ്പത് കളികളില്‍ അഞ്ച് ജയവും നാലു തോല്‍വിയുമായാണ് മുംബൈ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എട്ട് കളികളില്‍ 12 പോയന്റ് വീതമുള്ള ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് പോയന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
മുംബൈയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ആര്‍സിബി, പഞ്ചാബ് കിംഗ്‌സ് 10 പോയന്റ് വീതമുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ആണ് മുംബൈയെ മൂന്നാം സ്ഥാനത്തെത്തിച്ചത്.
ഇന്ന് ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്ന ആര്‍ിബിക്ക് ജയിച്ചാല്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കഴിയും വലിയ മാര്‍ജിനിലുള്ള ജയമാണെങ്കില്‍ 10 പോയന്റുള്ള ആര്‍സിബിക്ക് ഒന്നാം സ്ഥാനത്തെത്താനും അവസരമേറെയുണ്ട്.
"
https://www.facebook.com/Malayalivartha