Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന് പിന്നാലെ യൂനിസ് ഖാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയുന്നു

08 APRIL 2017 03:05 PM IST
മലയാളി വാര്‍ത്ത

ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന് പിന്നാലെ യൂനിസ് ഖാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരന്പരയോടെ 17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്ന് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യുനിസ് പറഞ്ഞു.

വിരമിക്കല്‍ തീരുമാനത്തിലെത്തുക എന്നത് കഠിനമാണ്. എല്ലാ കായിക താരങ്ങളുടെ ജീവതത്തിലും ഇത്തരമൊരു സമയം വരും. രാജ്യത്തിന് വേണ്ടി കളിച്ചപ്പോഴെല്ലാം പരമാവധി കഴിവുകള്‍ പ്രയോഗിച്ചിരുന്നു. എല്ലാ കാലവും നമ്മുക്ക് ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് കരുതുന്നുവെന്നും യൂനിസ് പ്രതികരിച്ചു. മൂന്ന് ടെസ്റ്റുകളാണ് വിന്‍ഡീസിനെതിരേ പാക്കിസ്ഥാന്‍ കളിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപിച്ച യൂനിസ് ചരിത്ര നേട്ടത്തിനരികിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് നേടുന്ന പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ എന്ന റിക്കാര്‍ഡിന് 23 റണ്‍സ് അകലെ മാത്രമാണ് യൂനിസ്.

39 വയസുകാരനായ യൂനിസ് 115 ടെസ്റ്റില്‍ പാക്കിസ്ഥാന് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. 53.06 ശരാശരിയില്‍ 9,977 റണ്‍സാണ് ഇതുവരെയുള്ള സന്പാദ്യം. 34 സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളും യൂനിസ് ടെസ്റ്റില്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിനോട് നേരത്തെ വിടപറഞ്ഞ യൂനിസ് 265 മത്സരങ്ങളില്‍ നിന്ന് 7,249 റണ്‍സ് സ്‌കോര്‍ ചെയ്തു. ഏഴ് സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends