കുംബ്ലെയുമായി യാതൊരു ഭിന്നതയുമില്ലെന്ന് കോഹ്ലി: എല്ലാംനുണക്കഥകള്
പരിശീലകന് അനില്‍ കുംബ്ലെയുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 'പരിശീലകന് എന്ന നിലയില്‍ കുംബ്ലെയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ആളുകള്‍ കാര്യങ്ങളറിയാതെ വെറുതെ ബഹളം വയ്ക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാണ് ആളുകള്‍ നുണക്കഥകള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഏതൊരു ഡ്രസിങ് റൂമിലും ഉണ്ടാകുന്ന ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ക്യാംപിലും ഉള്ളത്. നമ്മുടെ വീട്ടില്‍പ്പോലും ചിലപ്പോള്‍ ചില അസ്യാരസ്യങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനര്‍ത്ഥം കുടുംബത്തില്‍ മുഴുവന്‍ പ്രശ്നമാണ് എന്നല്ല. എന്തിനു വേണ്ടിയാണ് ഇത്തരം നുണക്കഥകള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് അറിയില്ല'– കോഹ്ലി പറഞ്ഞു.
ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനുമായി നടക്കുന്ന മല്‍സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാംപിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കോഹ്ലി പ്രതികരിച്ചത്. ഞായറാഴ്ചയാണ് ഇന്ത്യാ–പാക്ക് മല്‍സരം.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന് അനില്‍ കുംബ്ലെയുമായി അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കുംബ്ലെയുമായി ഒത്തുപോകാന്‍ ഇന്ത്യന്‍ ടീമിലെ പലര്‍ക്കും സാധിക്കിന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പരക്കെയാണ്
ഇത്തരമൊരു പ്രതികരണം.
https://www.facebook.com/Malayalivartha