Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം അനില്‍ കുംബ്ലെ രാജിവച്ചു; അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ ഭിന്നത ശക്തമായതോടെയാണ് രാജി

20 JUNE 2017 11:14 PM IST
മലയാളി വാര്‍ത്ത

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കുംബ്ലെയുടെ രാജി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമാണ് അനില്‍ കുംബ്ലെ രാജിവച്ചത്. താരങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് അദ്ദേഹം രാജി നല്‍കിയത്. ബിസിസിഐയ്ക്ക് രാജിക്കത്ത് കൈമാറി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങളുമായി കുംബ്ലെ കടുത്ത ഭിന്നതയിലായിരുന്നു. ഏറെ നാളായി ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ പുകഞ്ഞിരുന്ന അഭിപ്രായ ഭിന്നതകളാണ് മറനീക്കി പുറത്തുവരുന്നത്.

അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഇന്ന് പുറത്ത് വന്നത്. വെസ്റ്റിന്‍ഡിസ് പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെ പോയിരുന്നില്ല. ജൂണ്‍ 23ന് ആരംഭിക്കുന്ന നിയന്ത്രിത ഓവര്‍ മത്സരത്തിനായാണ് ടീം ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക് പുറപ്പെട്ടത്. ഐസിസി മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാലാണ് അനില്‍ കുംബ്ലെ ടീമിനൊപ്പം പോകാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം നല്‍കിയത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ പിന്നിടുനേ്പാള്‍ കുംബ്ലെയുടെ രാജിവാര്‍ത്തയാണ് പുറത്ത് വന്നത്.

ഐസിസിയുടെ കളി നിയമങ്ങള്‍ പരിഗണിക്കുന്ന കമ്മറ്റിയുടെ ചെയര്‍മാനാണ് അനില്‍ കുംബ്ലെ. തിങ്കളാഴ്ച ആരംഭിച്ച ഐസിസിയുടെ വാര്‍ഷിക പൊതുയോഗം 23നാണ് അവസാനിക്കുന്നത്. ജൂണ്‍ 22നാണ് കുംബ്ലെ പങ്കെടുക്കേണ്ട യോഗം നടക്കുന്നത്. കുംബ്ലെയില്ലാതെയാണ് ടീം വെസ്റ്റിന്‍ഡീസിലേക്ക് പോയിരിക്കുന്നതെന്ന് ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിന് മുമ്പ് അനില്‍ കുംബ്ലെയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിരുന്നു. ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലും കുംബ്ലെയുമായുള്ള ഭിന്നത കോഹ്‌ലി, വ്യക്തമാക്കിയിരുന്നു. ഇരുവരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉപദേശക സമിതി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല.

പരിശീലക സ്ഥാനത്ത് കുംബ്ലെയുമായുള്ള കരാര്‍ ബിസിസിഐ പുതുക്കിയിരുന്നില്ല. കുംബ്ലെയുടെ കീഴില്‍ കളിച്ച പതിനേഴ് ടെസ്റ്റുകളില്‍ 12 എണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. മുന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന സമിതി പുതിയ പരിശീലകനെ തെരഞ്ഞെടുക്കും. മുന്‍ താരം വീരേന്ദര്‍ സേവാഗ് അടക്കമുള്ളവര്‍ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends