ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്; ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയില്‍
ശ്രീലങ്കയില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അത്യുജ്ജ്വല തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടിയിട്ടുണ്ട് ഇന്ത്യ.
ഇരട്ട സെഞ്ചുറിയ്ക്ക് 10 റണ്‍സ് അകലെ വീണുപോയ ശിഖര്‍ ധവാന്റെയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. പൂജാര 144 റണ്‍സുമായി ക്രീസിലുണ്ട്. ഓപ്പണര്‍ അഭിനവ് മുകുന്ദും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നിരാശപ്പെടുത്തി. അഭിനവ് 12 റണ്‍സ് എടുത്തും കോഹ്ലി 3 റണ്‍സ് എടുത്തും പുറത്തായി.
ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് നേടി. പൂജാരയ്ക്കൊപ്പം അജിങ്ക്യ രഹാനെയാണ് ക്രീസില്‍.
https://www.facebook.com/Malayalivartha