ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍;ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗാളില്‍ വെച്ച് നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 600 റണ്‍സ് എടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റിന് 154 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര 153 റണ്‍സ് നേടി. അജിങ്ക്യ രഹാനെ,കന്നി ടെസ്റ്റ് കളിക്കുന്ന ഹര്‍ദിക് പാണ്ഡ്യാ എന്നിവര്‍ അര്‍ദ്ധശതകം നേടി. വാലറ്റക്കാര്‍ കൂടി ചെറിയ ചെറിയ സംഭാവനകള്‍ നല്‍കിയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 600. ശ്രീലങ്കയുടെ നുവാന്‍ പ്രദീപ് 6 വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗയുടെ അര്‍ദ്ധസെഞ്ചുറിയും ഇപ്പോള്‍ ക്രീസില്‍ തുടരുന്ന ഏഞ്ചലോ മാത്യൂസിന്റെ അര്‍ദ്ധസെഞ്ചുറിയും ഒഴിച്ചാല്‍ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഇന്ത്യയുടെ മുഹമ്മദ് ഷാമി രണ്ട് വിക്കറ്റും ഉമേഷ് യാദവ്,അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
https://www.facebook.com/Malayalivartha