ഇന്ത്യയ്ക്ക് മികച്ച ലീഡ്
ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ മികച്ച ലീഡിലേക്ക്. ശ്രീലങ്ക ഒന്നാമിന്നിങ്സില്‍ 291 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ ഇപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തിട്ടുണ്ട്. 498 റണ്‍സിന്റെ ലീഡ്. നേരത്തെ തകര്‍ച്ചയോടെ ബാറ്റിംഗ് തുടര്‍ന്ന ശ്രീലങ്ക മാത്യൂസിന്റെയും ദില്‍രുവാന്‍ പെരേരയുടെയും ചെറുത്ത് നില്പ്പിലൂടെയാണ് മുന്നൂറിനോട് അടുപ്പിച്ചെങ്കിലും സ്കോര്‍ ചെയ്തത്.
രണ്ടാമിന്നിങ്സില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി. അര്‍ദ്ധസെഞ്ച്വറി നേടി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ക്രീസിലുണ്ട്. അഭിനവ് മുകുന്ദും മികച്ച പ്രകടനം കാഴ്ച വെച്ചു.
https://www.facebook.com/Malayalivartha