ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ്;ഒന്നാം ദിനം ഇന്ത്യ മികച്ച നിലയില്‍
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്ക്കെതിരെ പിടിമുറുക്കാന്‍ ടീം ഇന്ത്യ. കൊളംബോയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഇന്ന് അര്‍ജുന അവാര്‍ഡ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനയുടെയും സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ അര്‍ദ്ധസെഞ്ചുറി നേടി റണ്‍ ഔട്ട് ആയി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 13 റണ്‍സ് നേടി പുറത്തായി. പൂജാരയും രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്തും ദില്രുവാനും ഓരോ വിക്കറ്റ് വീതം നേടി.
https://www.facebook.com/Malayalivartha