രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ
കൊളംബോ ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാംദിനമായ ഇന്ന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് എടുത്ത് ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക പരുങ്ങുകയാണ്. 50 റണ്‍സ് എടുക്കുന്നതിനിടെ അവരുടെ രണ്ട് ഓപ്പണര്‍മാരും പുറത്തായി.
ഇന്നലെ സെഞ്ച്വറി നേടിയ പൂജാര,രഹാനെ എന്നിവര്‍ക്ക് പുറമെ അശ്വിന്,സാഹ,ജഡേജ എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടിയതാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി സ്പിന്നര്‍ രംഗണ ഹെറാത്ത് നാല് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ കരുണരത്നെ 25 റണ്‍സ് എടുത്തും ഉപുല്‍ തരംഗ റണ്ണൊന്നും നേടാതെയും പുറത്തായി. ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും കുശാല്‍ മെന്‍ഡിസുമാണ് ഇപ്പോള്‍ ക്രീസില്‍. ആര്.അശ്വിനാണ് രണ്ട് വിക്കറ്റും നേടിയത്.
https://www.facebook.com/Malayalivartha