രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍
കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. വെറും 183 റണ്‍സിന് ഓള് ഔട്ട് ആയ ലങ്കയെ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മുന്നിലായിരുന്നു ലങ്ക കൊഴിഞ്ഞ് വീണത്. 51 റണ്‍സ് എടുത്ത വിക്കറ്റ് കീപ്പര്‍ നിരോഷനാണ് അവരുടെ ടോപ് സ്കോറര്‍.
അതിന് ശേഷം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ അവര്‍ പൊരുതുകയാണ്. കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന നിലയിലാണ് ലങ്ക. കുശാല്‍ മെന്‍ഡിസ് സെഞ്ച്വറി നേടി പുറത്തായി. 92 റണ്‍സെടുത്ത് കരുണര്തനയും രണ്ട് റണ്‍സോടെ പുഷ്പകുമാരയുമാണ് ഇപ്പോള്‍ ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ ഉമേഷ് യാദവും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം നേടി.
https://www.facebook.com/Malayalivartha