Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കയ്‌ക്കെതിരായ എകദിന പരമ്പര ടീം ഇന്ത്യ മുന്‍ നായകന്‍ എം എസ് ധോണിക്ക് അഗ്‌നി പരീക്ഷ ; നന്നായി കളിച്ചില്ലെങ്കില്‍ ക്യാപ്റ്റൻ കൂൾ ടീമിന് പുറത്തെന്ന് മുന്നറിയിപ്പ്

15 AUGUST 2017 04:49 PM IST
മലയാളി വാര്‍ത്ത

ഏകദിന ക്രിക്കറ്റിലെ മികച്ച ഫിനിഷറായ എം എസ് ധോണി നന്നായി കളിച്ചില്ലെങ്കില്‍ യുവരാജ് സിങ്ങിന് പിന്നാലെ ധോണിയും ടീമിന് പുറത്താകുമെന്ന സൂചനയുമായി ടീം ഇന്ത്യ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്.

അടുത്ത ലോകകപ്പില്‍ ധോണി കളിക്കുമെന്നതിന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോകകപ്പിനുളള ടീമിനെ വാര്‍ത്തെടുക്കാനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മികച്ച പ്രകടനം നടത്തുന്നവരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളുവെന്നും സെലക്ടര്‍മാര്‍ പറയുന്നു. ലോകകപ്പ് ലക്ഷ്യമിട്ട് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്നും മികച്ച 26 പേരില്‍ നിന്ന് ടീമിനെ തെരഞ്ഞെടുക്കുമെന്നും ചീഫ് സെലക്ടര്‍ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ധോണി ഓട്ടോമാറ്റിക് സെലക്ഷമായിരുന്നില്ലെന്നും സെലക്ടര്‍മാര്‍ പറയുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധോണിയെ ടീമിലുള്‍പ്പെടുത്തിയത്. ഇതോടെ ഈ മാസം 20ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ എകദിന പരമ്പര ടീം ഇന്ത്യ മുന്‍ നായകന്‍ എം എസ് ധോണിക്ക് അഗ്‌നി പരീക്ഷയാകുമെന്നുറപ്പായി.

രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ ജേതാക്കളാക്കിയ മുപ്പത്തിയാറുകാരനായ ധോണി സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്. കൂറ്റനടിക്കുളള കഴിവ് നഷ്ടപ്പെട്ട ധോണി മധ്യനിരയില്‍ സിംഗിളുകളെടുത്താണ് ടീമില്‍ നിലനില്‍ക്കുന്നത്.

2016, 2017 വര്‍ഷങ്ങളില്‍ 19 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 664 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. വിക്കറ്റിന് പിന്നില്‍ 24 ക്യാച്ചുകളും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗം
കുറഞ്ഞ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും ധോണി സ്വന്തം പേരിലാക്കിയത് ഇക്കാലത്താണ് അതേ സമയം 2015ല്‍ 17 മത്സരങ്ങളില്‍ നിന്ന് ധോണി ഇത്രത്തോളം റണ്‍സും ഇതിലേറെ ക്യാച്ചുകളും നേടിയിരുന്നു.

ഋഷഭ് പന്തിനെ പോലുള്ള ജൂനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ എ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന സെലക്ടര്‍മാരുടെ വിലയിരുത്തലും ധോണിക്കുള്ള മുന്നറിയിപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends