ടെന്‍ 10 ക്രിക്കറ്റ് ലീഗിലൂടെ വിരേന്ദര്‍ സെവാഗ് തിരിച്ചെത്തുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കുന്ന വാര്‍ത്ത എത്തിയിരിക്കുന്നു. ക്രിക്കറ്റ് ലോകത്ത് വെടിക്കെട്ട് നടത്തിയ ആരാധകരുടെ വീരു കളത്തിലേക്ക് മടങ്ങിയെത്തുന്നു. യു.എ.ഇയില്‍ ആരംഭിക്കുന്ന ടെന്‍ 10 ക്രിക്കറ്റ് ലീഗിലാണ് വിരേന്ദ്ര സെവാഗ് പാഡുകെട്ടുക.
10 ഓവര്‍ മത്സരങ്ങളാണ് അരങ്ങേറുന്നതെന്നതിനാല്‍ വീരുവിന്റെ വെടിക്കെട്ടിന്റെ വീര്യം കൂടും. സെവാഗിനൊപ്പം വമ്പനടിക്കാരായ ക്രിസ് ഗെയ്ല്, ഷാഹിദ് അഫ്രീദി എന്നിവരും യു.എ.ഇയില്‍ ബാറ്റുവീശുമ്പോള്‍ കായിക പ്രമികള്‍ക്ക് ഉജ്ജ്വല വിരുന്നാകുമത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര സംഗക്കാരയടക്കമുള്ള ഇരുപതോളം സൂപ്പര്‍ താരങ്ങളും ലീഗില്‍ മാറ്റുരയ്ക്കാനെത്തും.
ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പാണ് ടെന്‍ 10 ക്രിക്കറ്റ് പരമ്പര. ഒന്നര മണിക്കൂര്‍ മാത്രമായിരിക്കും മത്സരങ്ങളുടെ ദൈര്‍ഘ്യം. ടീം പഞ്ചാബീസ്, ടീം പഷ്തൂണ്‍സ്, ടീം മറാത്ത, ടീം ലങ്കന്‍സ്. ടീം ബംഗ്ലാ, ടീം സിദ്ധീസ്, ടീം കേരലൈറ്റ്സ് തുടങ്ങിയ ടീമുകളാണ് പോരാട്ടത്തിനിറങ്ങുക.
https://www.facebook.com/Malayalivartha