സ്റ്റമ്പിംഗില്‍ സെഞ്ച്വറി തികച്ച് ധോണിക്ക് റേക്കോര്‍ഡ്
കാളംബോയില് നടന്ന അഞ്ചാം ഏകദിനത്തില്‍ യുവേന്ദ്ര ചാഹലിന്റെ പന്തില്‍ അഖില ധനഞ്ജയെ പുറത്താക്കിയതിലൂടെ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണിക്ക് ലോകറെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്.
ശ്രീലങ്കുടെ മുന്‍ നായകന് കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്ബിംഗ് എന്ന റെക്കാഡാണ് ക്യാപ്റ്റന്‍ കൂള്‍ മറികടന്നത്. ചാഹല്‍ എറിഞ്ഞ 45ാം ഓവറില്‍ അവസാന പന്തില്‍ അഖില ധനഞ്ജയയെ പുറത്താക്കിയായിരുന്നു ധോണിയുടെ റെക്കോര്‍ഡ് നേട്ടം.
https://www.facebook.com/Malayalivartha