ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ കല്ലേറ്
ബംഗ്ലാദേശിൽ ടെസ്റ്റ് മത്സരത്തിനായി എത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനുനേരെ കല്ലേറുണ്ടായതായി പരാതി. ചിറ്റഗോംഗിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം കളികഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങവേയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ബസിന്റെ ചില്ല് തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. സംഭവത്തെ തുടർന്ന് ഓസീസ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha