'ഇത്തരം വസ്ത്രത്തില്‍ പ്രതീക്ഷിച്ചില്ല'; മിതാലി രാജിനെതിരെ സദാചാര വാദികള്‍; സഹതാപം മാത്രമെന്ന് ഇന്ത്യന്‍ നായിക; പിന്തുണയുമായി ആരാധകര്‍
ഇന്ത്യന്‍ വനിതാടീം ക്രിക്കറ്റ് നായിക മിതാലി രാജിനെതിരെ ട്വിറ്ററില്‍ സദാചാരവാദികളുടെ ആക്രമണം. മിതാലി സഹപ്രവര്‍ത്തകരോടൊപ്പം നില്ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് 'സംസ്കാരി നെറ്റിസണു'കളെ പ്രകോപിപ്പിച്ചത്.
ചിത്രം ഗ്ലാമറസാണെന്നും നിങ്ങള്‍ സിനിമാ നടിയല്ലെന്നും പ്രതികരണങ്ങളുണ്ടായി. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ബഹുമാനം കളയരുതെന്നും അഭിപ്രായങ്ങളുണ്ടായി. വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നപ്പോള്‍ ശക്തമായ മറുപടിയുമായി മിതാലിയെത്തി.
തനിക്കെതിരെയുള്ള പരിഹാസം പ്രതികരണം അര്ഹിക്കുന്നതുപോലുമില്ലെന്ന് മിതാലി പറഞ്ഞു.
ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടിപറഞ്ഞ് സമയം കളയേണ്ട ആവശ്യം പോലുമില്ല. പ്രതികരിക്കാന്‍ പോലും എനിക്ക് തോന്നുന്നില്ല. അപഹാസ്യമാണിത്. എനിക്കവരോട് സഹതാപം തോന്നുന്നു. അവര്‍ തങ്ങളുടെ സമയം പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നില്ല.
മിതാലി രാജ്
അധിക്ഷേപങ്ങള്‍ തുടര്‍ന്നെങ്കിലും ചിത്രം പിന്‍വലിക്കാന്‍ മിതാലി തയ്യാറായില്ല. ഒരു വിഭാഗം ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റ് നായികയ്ക്ക് പിന്തുണയുമായെത്തി. 'മിതാലി രാജ് വേഴ്സസ് ട്വിറ്റര്‍ ക്രീപ്സ്' എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്ന് തുടരുകയാണ്.
https://www.facebook.com/Malayalivartha