Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഇന്ത്യയെ വിറപ്പിച്ച മാക്സ്‌വെല്ലിനെ വീഴ്‌ത്തിയ ധോണിയുടെ തന്ത്രം ഇതാണ്

18 SEPTEMBER 2017 08:15 PM IST
മലയാളി വാര്‍ത്ത

ചൈന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് വിജയപ്രതീക്ഷ നല്‍കിയത് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു. കുല്ഡദീപ് യാദവിന്റ ഒരോവറില്‍ മൂന്ന് സിക്സറുകളടക്കം 22 റണ്‍സ് അടിച്ചെടുത്ത മാക്സ്‌വെല്‍ വിജയത്തിനാവശ്യമായ റണ്‍റേറ്റ് 11ല്‍ നിന്ന് ഒമ്പതാക്കി മാറ്റി ഓസീസിന് പ്രതീക്ഷ പകരുകയും ചെയ്തു. അതുവരെ നന്നായി പന്തെറിഞ്ഞ കുല്‍ദീപിനെ മാക്സ്‌വെല്‍ അടിച്ചുപറത്തിയ രീതി ഇന്ത്യക്കും ആശങ്കയുണ്ടാക്കി.

ഓവറിനുശേഷം ധോണി കുല്‍ദീപിന്റെ തോളില്‍ കയ്യിട്ട് ഉപദേശം നല്‍കുന്നതും കാണായിരുന്നു. വിക്കറ്റിലേക്ക് ലക്ഷ്യമാക്കി പന്തെറിയാതെ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാനായിരുന്നു ധോണിയുടെ ഉപദേശം. വിക്കറ്റിലേക്ക് വരുന്ന പന്തുകള്‍ മാക്സ്‌വെല്ലിന് അനായാസം അടിച്ചുപറത്താന്‍ കഴിയും. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്പിന്‍ ചെയ്യുന്ന പന്തുകളില്‍ മാക്സ്‌വെല്‍ സിക്സറിന് ശ്രമിച്ചാല്‍ ക്യാച്ചിനുള്ള സാധ്യത കൂടുമെന്ന ലളിതമായ തന്ത്രമായിരുന്നു ധോണിയുടേത്.
കുല്‍ദീപിനെ നിലംതൊടീക്കാതെ മാക്സ്‌വെല്‍ പറത്തിയെങ്കിലും അടുത്ത ഓവര്‍ ധൈര്യസമേതം ടീമിലെ മറ്റൊരു സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് നല്‍കി കോലി മാക്സ്‌വെല്ലിനെ വെല്ലുവിളിച്ചു. തുടര്‍ച്ചയായി മൂന്ന് ഡോട്ട് ബോളുകള്‍ക്കുശേഷം ചാഹലിനെയും മാക്സ്‌വെല്‍ ഒരു തവണ സിക്സറിന് പറത്തി. ഈ സമയം ധോണിയും കോലിയും അടുത്ത പന്ത് ഓഫ് സ്റ്റമ്പിന് പുറത്തേക്ക് സ്പിന്‍ ചെയ്യുന്ന രീതീയില്‍ എറിയാന്‍ ചാഹലിനോട് ആവശ്യപ്പെട്ടു.
ഓഫ് സ്റ്റംപിന് പുറത്തേക്ക് തിരഞ്ഞ അടുത്ത പന്തില്‍ വീണ്ടും സിക്സറിന് ശ്രമിച്ച മാക്സ്‌വെല്ലിന് പിഴച്ചു. ലോംഗ് ഓണില്‍ മനീഷ് പാണ്ഡെയ്ക്ക് അനായാസ ക്യാച്ച്. ആസൂത്രണം ചെയ്തപോലെ കാര്യങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിക്കറ്റെടുത്തശേഷമുള്ള ചാഹലിന്റെ പ്രതികരണം. 18 പന്തില്‍ മൂന്ന് ഫോറും നാലു സിക്സറും സഹിതം 39 റണ്‍സെടുത്ത മാക്സ്‌വെല്‍ വീണതോടെ ഇന്ത്യ ജയം ഉറപ്പാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (13 minutes ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (13 minutes ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (25 minutes ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (31 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (38 minutes ago)

ആഘോഷവുമായി രാജ്യം  (45 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (49 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (1 hour ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (1 hour ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (8 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (8 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends