രണ്ടാം ഏകദിനം: ഓസ്‌ട്രേലിയക്ക് 253 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായി. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. തുടക്കത്തിലേ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടെങ്കിലും രഹാനയെ കൂട്ടുപിടിച്ചു് കോഹ്ലി ഇന്ത്യയെ മുന്നോട്ടു നയിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടി രഹാനെ പുറത്തായി.
മുപ്പത്തൊന്നാം സെഞ്ചുറിയിലേക്ക് കുതിച്ച കോഹ്ലി 92 റണ്‍സിന് പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ നൂറാം ഏകദിന മത്സരമാണിത്.
https://www.facebook.com/Malayalivartha


























