ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന് വിരേന്ദ്ര സെവാഗ്

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് വിരേന്ദ്ര സെവാഗ്. സ്റ്റീവ് വോയോ റിക്കി പോണ്ടിംഗോ നയിച്ച ഓസ്ട്രേലിയന്‍ ടീമിന്റെ കരുത്ത് ഇപ്പോഴില്ലെന്നും വിരേന്ദ്ര സെവാഗ് പറഞ്ഞു.
സ്റ്റീവ് വോയോ ച്ച ഓസ്ട്രേലിയ റിക്കി പോണ്ടിംഗോ നയിച്ച ടീമിനേക്കാളും കരുത്തരാണ് ഇന്നത്തെ ഇന്ത്യന്‍ ടീം. ഇന്നത്തെ ഓസ്ട്രേലിയന്‍ ടീം ദുര്‍ബലരാണ്. ടീം ഇന്ത്യ പരമ്പ 5-0ത്തിന് ജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നതാനെ മാറ്റി നിര്‍ത്തിയാല്‍ നല്ല ബൗളറും ഓസീസിനില്ല. ബാറ്റിംഗില്‍ സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, മാക്സ്‍വെല്‍ എന്നിവരുണ്ട്- സെവാഗ് പറഞ്ഞു.
അതേസമയം മൂന്നാം ഏകദിനം ജയിച്ച് ഓസീസിനെതിരായ പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 1.30നാണ് മല്‍സരം. ആദ്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ അഞ്ച് മല്‍സരങ്ങളുടെ പരമ്പയില്‍ 2-0ന് മുന്നിലാണ്. ഒന്നാം ഏകദിനം മഴനിയമപ്രകാരം 26 റണ്‍സിനും രണ്ടാം ഏകദിനം 50 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha