പോണ്‍ സ്റ്റാറിന്റെ മുഖത്തടിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെ കേസ്.

പോണ്‍ സ്റ്റാര്‍ വലേറി ഫോക്സിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെ കേസ്. ലണ്ടനിലെ മേഫെയറിലുള്ള പ്രശത്മായ ലൗലോസ് നൈറ്റ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നൈറ്റ് ക്ലബ്ബില്‍വെച്ച് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും വോണ്‍, വലേറിയുടെ മുഖത്തടിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
മുഖം മറച്ച് നൈറ്റ് ക്ലബ്ബ് വിട്ട വേറി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നൈറ്റ് ക്ലബ്ബിലെ സിസി ടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചശേഷമാകും കേസില്‍ പോലീസ് തുടര്‍നടപടികളിലേക്ക് കടക്കുക. സംഭവത്തില്‍ വോണിനെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ വോണിനെതിരെ കടുത്ത ശിക്ഷാ നടപടിയുണ്ടാകും.
മര്‍ദ്ദനമേറ്റതിന്റെ ചിത്രത്തിനൊപ്പം ഒരു പെണ്ണിനെ തല്ലാന്‍ നാണമില്ലേ എന്നു ചോദിച്ച് വലേറിയുടെ ട്വീറ്റ് ചെയ്തിരുന്നു. ഞാന്‍ നുണ പറയുകയല്ല, താങ്കള്‍ പ്രസശ്തനാണെന്ന് കരുതി എന്തും ചെയ്യാമോ എന്നും വലേറി മറ്റൊരു ട്വീറ്റില്‍ ചോദിച്ചു. നിലവില്‍ സ്കൈ സ്പോര്‍ട്സ് കമന്ററി ടീം അംഗമാണ് വോണ്‍. പുതിയ വിവാദം വോണിന്റെ പണി കളയുമെന്ന് റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha