പരമ്പര ഇന്ത്യയ്ക്ക് സ്വന്തം...രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്

ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി. 294 റണ്‍സ് വിജയലക്ഷ്യം 48ാം ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ (71) രഹാനെ (70) ഹാര്‍ദ്ദിക് പാണ്ഡ്യെ (78) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരിക്കുന്നത്. നാലാം ഏകദിനം ഞായറാഴ്ച ബംഗളുരുവില്‍ നടക്കും.
സ്‌കോര്‍: ഓസീസ് 50 ഓവറില്‍ ആറിന് 293, ഇന്ത്യ 47.5 ഓവറില്‍ അഞ്ചിന് 294 . അര്‍ദ്ധ സെഞ്ച്വറിക്ക് പുറമെ ഒരു വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പാണ്ഡ്യെയാണ് കളിയിലെ താരം. വിജയത്തോടെ ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഒപ്പം കോഹ്ലി തുടര്‍ച്ചയായി ഏറ്റവും അധികം ഏകദിന വിജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു. കോഹ്ലിയുടെ കീഴില്‍ തുടര്‍ച്ചായ ഒമ്ബതാം വിജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്.
294 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും 21.4 ഓവറില്‍ 139 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 62 പന്തില്‍ 71 റണ്‍സെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. ആറ് ഫോറുകളും നാല് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ അര്‍ദ്ധ ശതകം. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ രഹാനെയും പുറത്തായി.
76 പന്തില്‍ ഒമ്ബത് ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു രഹാനെയുടെ 70. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും പാണ്ഡ്യെയും 56 റണ്‍സ് ചേര്‍ത്തു. 35 പന്തില്‍ 28 റണ്‍സെടുത്ത കോഹ്ലിയെ പുറത്താക്കി അഗര്‍ ഓസീസിന് ബ്രേക്ക് നല്‍കി. തൊട്ടുപിന്നാലെ കേദാര്‍ ജാദവും (2) പുറത്തായതോടെ ഇന്ത്യ നാലിന് 206 എന്ന നിലയിലായി. എന്നാല്‍ മനീഷ് പാണ്ഡെയ്‌ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 78 റണ്‍സ് ചേര്‍ത്ത് പാണ്ഡ്യെ ഇന്ത്യന്‍ വിജയം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.72 പന്തില്‍ 78 റണ്‍സെടുത്ത പാണ്ഡെയെ കമ്മിന്‍സാണ് പുറത്താക്കിയത്. മനീഷ് പാണ്ഡെ 36 റണ്‍സോടെയും ധോണി മൂന്ന് റണ്‍സോടെയും പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha