ഓസീസിനെതിരായ അവസാന മത്സരങ്ങളില്‍ ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരമായി അക്ഷര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു.
ആദ്യ മൂന്ന് മത്സരങ്ങളിലും അക്ഷറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് കാരണം പിന്നീട് പുറത്താക്കുകയായിരുന്നു. അക്ഷറിന് പകരമായിരുന്നു ജഡേജയെ ടീമിലേക്ക് തിരിച്ചു വിളിച്ചത്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തിലെ അഞ്ച് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമല്ല.
നാലാം ഏകദിനം സെപ്തംബര്‍ 28ന് ബംഗളൂരുവിലും അഞ്ചാം ഏകദിനം ഒക്‌ടോബര്‍ ഒന്നിന് നാഗ്പുരിലുമാണ്. ടീം: വിരാട് കെഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിന്‍ക്യ രഹാനെ, എം.എസ്. ധോനി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍, ജസ്പ്രീത് ഭൂംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍.
https://www.facebook.com/Malayalivartha