സെപ്തംബർ 28 മുതൽ കളി മാറും, ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി എെ.സി.സി

ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (എെ.സി.സി). സെപ്തംബർ 28ന് നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ നാലാം ഏകദിനം മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്നാണ് സൂചന. ഫുട്ബോളിലെന്ന പോലെ കളിക്കളത്തിൽ അതിരുവിട്ടു പെരുമാറുന്ന താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ അമ്പയർമാർക്ക് അധികാരം നൽകും. കൂടാതെ കളിക്കാൻ ഉപയോഗിക്കുന്ന ബാറ്റിനും കളിക്കളത്തിലെ സാഹസിക ക്യാച്ചിനും എെ.സി.സി നിയന്ത്രണം ഏർപ്പെടുത്തിയുട്ടുണ്ട്.
ബാറ്റ് സെെസ്
ഇനി മുതൽ ബാറ്റ്സ്മാൻമാർ ഉപയോഗിക്കുന്ന എഡ്‌ജുകളിലെ (വശങ്ങളുടെ) കട്ടി ഇനി മുതൽ 40 മില്ലിമീറ്ററിനുള്ളിലാവണമെന്നും ബാറ്റിന്റെ ഡെപ്ത് 67 മില്ലീമീറ്ററിനുള്ളിലുമായിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.
ഡി.ആർ.എസ്
ടെസ്റ്റുകളിൽ ഒരു ഇന്നിംഗ്സിലെ 80 ഓവറിനു ശേഷം ഇനി റിവ്യൂകൾ അനുവദിക്കില്ല. ട്വന്റി
20 മൽസരങ്ങളിലും ഇനിമുതൽ ഡി.ആർ.എസ് ഉപയോഗിക്കാൻ അനുമതിയുണ്ട്.
ക്യാച്ച്
ബൗണ്ടറി ലെെൻ മറികടന്നുള്ള സാഹസിക ക്യാച്ചുകൾക്കും ഇനി അവസാനമാകും. ബൗണ്ടറി ലെെനിൽ നിന്നുമുള്ള ക്യാച്ച് എടുക്കുമ്പോൾ ഫിൽഡറുടെ ബോളുമായുള്ള അവസാന കോൺടാക്റ്റ് ബൗണ്ടറി ലെെനിൽ നിന്നും പുറത്ത് നിന്നുള്ളതായിരിക്കണം. അല്ലാത്ത പക്ഷം ബാറ്റിംഗ് ടീമിന് ഫോർ അനുവദിക്കും.
റണൗട്ട്
റണൗട്ടിലും ഐ.സി.സി പുതിയ നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. ക്രീസിലേക്ക് ബാറ്റ്സ്മാൻ ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയിൽ നിൽക്കെ എതിർ കളിക്കാരൻ വിക്കറ്റ് തെറിപ്പിച്ചാൽ ഇനി മുതൽ ബാറ്റ്സ്മാൻ റൺഔട്ടാവില്ല. സ്റ്റമ്പിംഗിന്റെ സമയത്തും നിയമം ഇതുതന്നെയാണ്.
https://www.facebook.com/Malayalivartha