പുതിയ നിർദ്ദേശങ്ങളുമായി ഐ.സി.സി ; നിയമം വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ

ക്രിക്കറ്റിലെ നിലവിലുള്ള നിയമങ്ങളിൽ ഇനിമുതൽ മാറ്റം വരുന്നു. ക്രിക്കറ്റിൽ ഇക്കാലം അത്രയും നിലനിന്നു പോന്നിരുന്ന നിയമങ്ങളിൽ ഐ.സി.സി മാറ്റം കൊണ്ടുവരുന്നതോടെ ഇനി ആരംഭിക്കാൻ പോകുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും പുതിയ നിയമങ്ങൾ ബാധകമാവും. എന്നാൽ ഇന്ത്യ-ആസ്ട്രേലിയ മത്സരങ്ങൾ പഴയ രീതിയിൽ തന്നെ നടക്കും. അതേ സമയം വ്യാഴാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങൾ പുതിയ നിയമമനുസരിച്ചായിരിക്കും നടക്കുന്നത്.
പുതിയ നിർദ്ദേശങ്ങൾ ;
•ഗ്രൗണ്ടിൽ അമ്പയറോടോ മറ്റു താരങ്ങളോടോ പ്രകോപനപരമായി പെരുമാറിയാൽ മത്സരത്തിൽനിന്നു പുറത്താക്കും.
•ബൗണ്ടറിയിൽ ക്യാച്ചുചെയ്യുമ്പോൾ ഫീൽഡർ ലൈനിനു അകത്തായി വേണം.
•ക്രിക്കറ്റ് ബാറ്റുകളിലെ എഡ്ജുകളുടെ കനം 40ഉം ഡെപ്ത് 67ഉം മില്ലിമീറ്ററായിരിക്കണം.
• ഡി.ആർ.എസിൽ അമ്പയറുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ റിവ്യൂ നഷ്ടമാവില്ല.
•ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ 80 ഒാവറിനുശേഷം ഡി.ആർ.എസ് അനുവദിക്കില്ല.
•ബാറ്റ്സ്മാൻമാർ ക്രീസ് സ്പർശിച്ച് പിന്നീട് ബാറ്റ് ഉയർത്തിയാലും ഒൗട്ടാവില്ല
•സ്റ്റംപിങ്ങിൽ കാൽകുത്തിയതിനുശേഷം വായുവിൽ ഉയർന്നാലും ഒൗട്ടാവില്ല.
https://www.facebook.com/Malayalivartha