ഓസീസിനു ബാറ്റിംഗ്
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഓസീസിനു ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിൽനിന്നു മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ അവസാന ഏകദിനത്തിന് ഇറങ്ങുന്നത്. മുഹമ്മദ് ഷാമിക്കും ഉമേഷ് യാദവിനും പകരക്കാരായി ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും തിരിച്ചെത്തി. യുസ്വേന്ദ്ര ചാഹലിനു പകരം ചൈനമൻ ബൗളർ കുൽദീപ് യാദവ് ടീമിൽ തിരിച്ചെത്തി. മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവർ നാലാം ഏകദിനത്തിലാണ് ടീമിനൊപ്പം ചേർന്നത്. ഇവർ മികച്ച പ്രകടനം പുറത്തെടുത്തില്ല. ഓസീസ് നിരയിൽ പരിക്കേറ്റ കെയ്ൻ റിച്ചാർഡ്സണു പകരം ജയിംസ് ഫോക്നർ ടീമിലെത്തി.
3-2 ൽ പരന്പര അവസാനിപ്പിച്ച് പൊരുതി തോറ്റവരാകാനാണ് ഇനി ഓസീസിന്റെ ശ്രമം. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തുമൊക്കെ ഫോമിലേക്കുയർന്നത് അവർക്ക് കരുത്താണ്.
https://www.facebook.com/Malayalivartha