"400 കടന്ന് ഹെരാത്ത് " ; ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് 400 വിക്കറ്റ് ക്ലബില്‍
ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബില്‍ കടന്നു. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ അവസാന വിക്കറ്റ് നേടിയാണ് ഹെരാത്ത് 400 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഏറ്റവും വേഗത്തില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ നാലാമതാണ് ലങ്കന്‍ സ്പിന്നര്‍. പാക്കിസ്ഥാന്റെ മുഹമ്മദ് അബാസാണ് ഹെരാത്തിന്റെ നാനൂറാം ഇര.
ഈ മത്സരം തുടങ്ങുന്പോള് നാനൂറ് വിക്കറ്റ് നേട്ടമെന്നതിലേക്ക് 11 വിക്കറ്റ് അകലെയായിരുന്നു ഹെരാത്ത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് പിഴുത ഹെരാത്ത് രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് പിഴുത് ലങ്കയ്ക്ക് വിജയവും സമ്മാനിച്ചു. കരിയറിലെ 84-ാം ടെസ്റ്റിലാണ് ഹെരാത്ത് നേട്ടം കൊയ്തത്. 400 വിക്കറ്റ് നേടുന്ന 14-ാം താരവും രണ്ടാമത്തെ ലങ്കന്‍ താരവുമാണ് ഈ വെറ്ററന്‍ സ്പിന്നര്‍. മുത്തയ്യ മുരളീധരനാണ് 400 വിക്കറ്റ് പിന്നിട്ട മറ്റൊരു ലങ്കന്‍ താരം.
https://www.facebook.com/Malayalivartha