ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം. ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റിന് 118 റണ്ണെടുത്തു. മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഡക്ക്വര്‍ത്ത്/ ലൂയിസ് മഴ നിയമപ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറ് ഓവറില്‍ 48 റണ്ണെന്നു നിജപ്പെടുത്തി. ഓപ്പണര്‍ ശിഖര്‍ ധവാനും (12 പന്തില്‍ 15) നായകന് വിരാട് കോഹ്ലിയും (14 പന്തില്‍ 22) ചേര്‍ന്നാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. ഏഴ് പന്തില്‍ 11 റണ്ണെടുത്ത രോഹിത് ശര്‍മയാണു പുറത്തായത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. 30 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 42 റണ്ണെടുത്ത ഓപ്പണര്‍ ആരണ് ഫിഞ്ച് ഒഴികെയുള്ള ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടു. സ്റ്റീവ് സ്മിത്തിനു പകരം നായകനായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് (എട്ട്) ആദ്യം പുറത്തായത്്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഇല്ലാത്ത ഷോട്ടിനു പോയ വാര്‍ണറുടെ വിക്കറ്റ് തെറിച്ചു.
https://www.facebook.com/Malayalivartha