ആവേശത്തോടെ തലസ്ഥാനം... റ്റി20 ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ടിക്കറ്റ് വില്പന ഇന്ന് മുതല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ്
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന റ്റി20 ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ടിക്കറ്റ് വില്പന ഇന്ന്മുതല്‍ , വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നവംബര്‍ 7നു ഇന്ത്യയും ന്യൂസിലാണ്ടും തമ്മില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്ന് മുതല്‍ ( 10/10/2017 ) ആരംഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ഇളവുകള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് 350 രൂപയ്ക്കു ലഭ്യമാക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്ക് ആണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പങ്കാളി.
അപ്പര്‍ ടൈര്‍ ടിക്കറ്റുകളുടെ നിരക്ക് രൂപ 700, ലോവര്‍ ടൈര്‍ ടിക്കറ്റുകള്‍ക്ക് രൂപ 1000 എന്നീ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പ്രീമിയും ടിക്കറ്റുകള്‍ രൂപ 2000 നല്കി വാങ്ങാവുന്നതാണ്.
ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിനു വൈകുന്നേരം 4 മുതലാവും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനാനുമതി. ഫെഡറല്‍ ബാങ്ക് ആണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പങ്കാളി. 41 ബ്രാഞ്ചുകളില്‍ നിന്നാണ് ടിക്കറ്റ് വില്പന ക്രമീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha