ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്റ വിരമിക്കുന്നു
ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്റ ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. നവംബര്‍ ഒന്നിന് ഡല്‍ഹി ഫിറോസ് ഷാ കോട്ലയില് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി 20 മത്സരത്തോടെ ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് നെഹ്റ പ്രഖ്യാപിച്ചു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളി അവസാനിപ്പിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കരിയറില്‍ മികച്ചു നില്ക്കുമ്പോള് തന്നെ വിരമിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു.ഇതാണ് വിരമിക്കാന്‍ ഏറ്റവും മികച്ച അവസരമെന്നും നെഹ്റ വ്യക്തമാക്കി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെന്നും നെഹ്റ പറഞ്ഞു.
1991 ല്‍ രാജ്യാന്തര മത്സരത്തില്‍ അരങ്ങേറിയ നെഹ്റ 120 ഏകദിനങ്ങളില്‍ നിന്നായി 157 വിക്കറ്റും 17 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 26 ട്വന്റി ട്വന്റിയില്‍ നിന്നായി 34 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.കരിയറില്‍ ഉടനീളം പരിക്ക് വില്ലനായതോടെ ഏകദിന ടെസ്റ്റ് ടീമില്‍ നിന്ന് മാസങ്ങളായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ് നെഹ്റ.
https://www.facebook.com/Malayalivartha